About

About

Fr. Theophane: Five half decades have passed since his death. Yet the spiritual power and influence of this holy Capuchin sage has over thousands of sorrowing human hearts have not the least diminished, rather have ever been intensified and widespread since his death. Etymologically ‘Theophin’ means the Divine Manifestation. He revealed God in his words, deeds and thoughts to everyone he came across during his lifetime. Even though he is no more in this world in flesh and blood, his worthy spirit prevalent among the believers goes on revealing the love and compassion of God to every sorrowing soul approaching his tomb at Ponnurunni. Miracles shower. Hymns of gratitude are ever chanted. Faith and spirituality flourish. Prayer goes on unceasingly…God is ever manifest! Welcome to the wonderful world of the Servant of God ‘Fr. Theophane’.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് കൂടല്ലൂര്‍ വീട്ടില്‍ 1913 ജൂലൈ 20ന് അന്ന-ജോര്‍ജ് ദമ്പതികളുടെ ആറാമത്തെ പുത്രനായി തിയോഫിനച്ചന്‍ ജനിച്ചു. മൈക്കിള്‍ എന്നായിരുന്നു ജ്ഞാനസ്‌നാന പേര്.
എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വൈദികനാകാനുള്ള ആഗ്രഹം മിഖായേല്‍കുട്ടി വീട്ടില്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വരാപ്പുഴ അതിരൂപതയില്‍ ബ്രദര്‍ മൈക്കിളായി. തുടര്‍വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സില്‍ പൂര്‍ത്തിയാക്കിയശേഷം കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1933ല്‍ ‘തിയോഫിന്‍’ എന്ന പേരും കപ്പൂച്ചിന്‍ സന്യാസവ്രതവും സ്വീകരിച്ചു. തിയോഫിന്‍ എന്ന പേരിനര്‍ത്ഥം ‘ദൈവത്തിന്റെ വെളിപ്പെടുത്തല്‍’ എന്നാണ്. തുടര്‍ന്ന് ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം ഇവയുടെ പ്രഥമവ്രതവാഗ്ദാനവും നടത്തി. 1941ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

തിയോഫിനച്ചന് കുറച്ചുകാലം മാത്രമെ നമ്മുടെ ഇടയില്‍ ജീവിക്കുവാന്‍ സാധിച്ചുള്ളൂവെങ്കിലും പേരിന്റെ അര്‍ത്ഥം പോലെ തന്നെ തന്റെ ജീവിതം ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുവാന്‍ മാത്രമായി ഉപയോഗിച്ചു. തന്റെ 55 വര്‍ഷത്തെ ജീവിതത്തില്‍ 27 വര്‍ഷവും പൗരോഹിത്യജീവിതത്തിനായി ഉഴിഞ്ഞുവച്ചു. ജീവിതത്തിന്റെ അവസാനത്തെ 10 വര്‍ഷം ചിലവഴിച്ചത് പൊന്നുരുന്നിയിലെ ആശ്രമത്തിലായിരുന്നു. ആശ്രമവും വിശുദ്ധ പത്താംപീയൂസ് ദൈവാലയവും പണിതുയര്‍ത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. അവിടെ വച്ച് അദ്ദേഹം ജനങ്ങളുടെ വല്യച്ചനായി തീര്‍ന്നു. എത്ര അസുഖമായിരുന്നാലും തന്നെ ആവശ്യമുള്ളിടത്തൊക്കെ ഓടിയെത്തി ദൈവത്തിന്റെ കരുണയും സ്‌നേഹവും സാന്ത്വനവുമെ ല്ലാം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതുകൊണ്ടാവാം അനേകായിരങ്ങള്‍ പൊന്നുരുന്നി ആശ്രമത്തിലെ അച്ചന്റെ സമാധിയില്‍ എത്തിച്ചേര്‍ന്ന് ആ വറ്റാത്ത നീരുറവയില്‍ നിന്നും ദൈവദാസന്‍ തിയോഫിനച്ചന്‍ കരുണയും സ്‌നേഹവും സാന്ത്വനവുമെല്ലം നേടുന്നത്തി യോഫിനച്ചന്‍ നന്മകള്‍ ചെയ്ത് നാടുനീളെ ചുറ്റി സഞ്ചരിച്ചു. ഒരിക്കല്‍ പൊന്നുരുന്നി ആശ്രമത്തിലെ കാള വിരണ്ടോടുകയും ആളുകളെ കുത്താന്‍ ഓടിച്ചിടുകയും ചെയ്തു. ഇതു കണ്ട അച്ചന്‍ കാളയെ കൈകൊട്ടി വിളിച്ചു. വിരണ്ടുനിന്നിരുന്ന കാള അനുസരണയോടെ അച്ചന്റെ മുന്നില്‍ വന്ന് തലകുമ്പിട്ടു നിന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധനെന്ന് വളരെ പേര്‍ അച്ചനെ കരുതിപ്പോന്നു. കാന്‍സര്‍ ബാധിച്ച പൈലി എന്നൊരാള്‍ക്ക് അച്ചന്‍ രോഗസൗഖ്യം നല്‍കി. പൈലി 20 വര്‍ഷത്തോളം തുടര്‍ന്ന് ജീവിച്ചിരുന്നു. ഇന്നും അനേകര്‍ തിയോഫിനച്ചന്റെ മധ്യസ്ഥതയാല്‍ രോഗശാന്തിയും അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.

പൊന്നുരുന്നിയിലെ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിന്റെ പണി നടക്കുന്നകാലത്ത് പതിനഞ്ചോളം ആളുകള്‍ ചേര്‍ന്ന് പ്രധാന മേല്‍ക്കട്ടി ഉയര്‍ത്തിക്കൊണ്ടിരിക്കെ കയര്‍പൊട്ടി. അവിടെ കൂടിയിരുന്നവര്‍ നിലവിളിയായി. തിയോഫിനച്ചന്‍ കൈ ഉയര്‍ത്തി ‘ദൈവമേ അതവിടെ നില്‍ക്കട്ടെ’ എന്നു പറഞ്ഞു. പതിനഞ്ചോളം പേര്‍ ചേര്‍ന്ന് പണിപ്പെട്ടുയര്‍ത്തിയ മേല്‍ക്കട്ടി ഒറ്റയ്ക്ക് താങ്ങിനിര്‍ത്തി എന്നതാണ് സാക്ഷ്യം. ആ മേല്‍ക്കട്ടി അത്ഭുതത്തിന്റേയോ പ്രതീക്ഷയുടെയെ ഒക്കെ പ്രതീകമായി ഇന്നും ആശ്രമദൈവാലയത്തിലുണ്ട്.

1968 ഏപ്രില്‍ 4ന് ആ കര്‍മയോഗി കര്‍ത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി. 20 വര്‍ഷത്തോളം പ്രമേഹം അച്ചനെ അലട്ടിയിരുന്നു. ഈ രോഗം അദ്ദേഹത്തിന് കാലില്‍ ഒരു മാറാവ്രണവും സമ്മാനിച്ചിരുന്നു. തന്റെ രോഗപീഡകളെ സഹനബലിയായി സ്വീകരിച്ച് അദ്ദേഹം തന്റെ ജീവിതത്തെ വിശുദ്ധീകരിക്കുകയായിരുന്നു. ഒടുവില്‍ നിത്യപിതാവിന്റെ സന്നിധിയിലക്ക് ശാന്തമായി യാത്രയായി. പൊന്നുരുന്നിയേയും പരിസരപ്രദേശങ്ങളെയും തീരാദുഃഖത്തിലാഴ്ത്തിയ വേര്‍പാട്. ഏപ്രില്‍ 5ന് നാലു മണിക്ക് ആ പൂജ്യശരീരം സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്ത്യചുംബനം അര്‍പ്പിക്കാനായി എത്തിയവരുടെ തിരക്കുകാരണം രാത്രി എട്ടു മണിക്കാണ് കബറടക്കം നടന്നത്. 2001 ഏപ്രില്‍ അഞ്ചിന് അച്ചനെ ദൈവദാസനായി വത്തിക്കാന്‍ തിരുസംഘം പ്രഖ്യാപിച്ചു.

(ദൈവദാസന്‍ ഫാ. തിയോഫിനിന്റെ സഹോദരിയുടെ പുത്രിയുടെ പുത്രിയാണ് ലേഖിക.)

അവലംബം: ജിവനാദം